പുലരി ചിൽഡ്രൻസ് വേൾഡ്, 1955 ലെ 12-ാമത് തിരുവിതാംകൂർ - കൊച്ചി സാഹിത്യ, ശാസ്ത്രീയ ധർമ്മസംഘങ്ങൾ രജിസ്ട്രാക്കൽ ആക്ട് അനുസരിച്ച് 2012 ജൂലായ് മാസം 21-നാണ് രജിസ്റ്റർ ചെയ്തത്.
പുലരി കുട്ടികളുടെ ലോകം ഫൗണ്ടേഷൻ മണ്ണുത്തി ഇന്ദിരാനഗറിലാണ് പ്രവർത്തിക്കുന്നത്. പ്രവർത്തനപരിധി കേരള സംസ്ഥാനം മുഴുവനുമുണ്ട്. പ്രവർത്തന പരിധിയിലെ കുട്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. കുട്ടികളുടെ കലാ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന കുടിയാണി ത്. വായനശാല, ഗ്രന്ഥശാല, പഠനകേന്ദ്രങ്ങൾ, തൊഴിൽ പരിശീലനകേന്ദ്രങ്ങൾ എന്നിവ സ്ഥാപിച്ച് നാടിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കുക എന്നത് സംഘ ടനയുടെ ലക്ഷ്യമാണ്.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ പ്രവർത്തിക്കുക, അവരിൽ ദേശസ്നേഹവും, സംസ്കാരവും വളർത്തുക, അവരിൽ ജനാധിപത്യം, സോഷ്യ ലിസം, മാനവികത എന്നിവയോടുള്ള ആബിമുഖ്യം വളർത്തുക എന്നത് സംഘ ടന ലക്ഷ്യമിടുന്നു. കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്തുവാനായി ക്യാമ്പുക ളും, വർക്ക്ഷോപ്പുകളും നടത്തുവാനും സംഘടന പരിശ്രമിക്കും. കുട്ടികൾക്കായി കുട്ടികളും മുതിർന്നവരും ചേർന്ന രചനകൾ പ്രസിദ്ധീകരിക്കുവാൻ സംഘടന ലക്ഷ്യമിടുന്നു. അവശതയും, യാതനയും അനുഭവിക്കുന്ന കുട്ടികൾക്ക് സഹായം നൽകുവാൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. കുട്ടികൾക്കായി പ്രസിദ്ധീകരണ ശാലയും നടത്തുവാൻ സംഘടന ലക്ഷ്യമിടുന്നു. കുട്ടികളുടെ അറിവിന്റെ ചക്ര വാളം വികസിപ്പിക്കുക. അവരുടെ വായനാനുഭവവും, സഞ്ചാരാനുഭവവും വളർത്തുക. കുട്ടികളിൽ സംഗീതം, നൃത്തം, ചിത്രമെഴുത്ത്, ശിൽപ്പനിർമ്മാണം, സാഹിത്യം, അഭിനയകല എന്നീ മേഖലകളിലുള്ള അന്തർലീനമായ കഴിവുകൾ വികസിപ്പിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് പുലരി ചിൽഡൻസ് വേൾഡ് രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചത്.
നാളെയുടെ നേതാക്കൾ കുട്ടികൾക്കായി ഒരു മഹാപ്രസ്ഥാനം
കുട്ടികളുടെ സമഗ്രസംരക്ഷണവും, വളർച്ചയും, അന്വേഷണവും, സർവ്വ തോന്മുഖമായ വികസനവും ലക്ഷ്യമിടുന്ന ഒരു ബൃഹത് പദ്ധതിയാണ് 'പുലരി കുട്ടികളുടെ ലോകം'. മുപ്പതു വർഷങ്ങൾക്കുമുമ്പ് പുലരിയുടെ ആരംഭം കുറി ച്ചത് കുട്ടികൾക്കായുള്ള പുസ്തക പ്രസിദ്ധീകരണ സംരംഭമാണ്.
രക്ഷാകർത്താക്കളുടെ വീക്ഷണത്തിനും സമീപനത്തിനും കാതലായ നവീ കരണം കാലം ആവശ്യപ്പെടുന്നുണ്ട്. അവരെ മാനവികതയുടെ പുതുകാഴ്ചപ്പാ ടിലേക്ക് നയിക്കേണ്ടതുണ്ട്.
ലോകത്തിലെ മൂന്നിലൊന്നു ഭാഗം കുട്ടികളും വിവിധ കാരണങ്ങളാൽ നിന്ദി തരും പീഢിതരും, അവശരും ആർത്തരുമായി കഴിയുകയാണ്. ദാരിദ്ര്യം, പട്ടി ണി, നിരക്ഷരർ, അരക്ഷിതർ, നിരാശ്രയർ, മാനസിക-ശാരീരിക വൈകല്യമുള്ള വർ, വ്യത്യസ്ത തലങ്ങളിൽ പീഡിപ്പിക്കപ്പെടുന്നവർ, ഇങ്ങനെ യാതന അനുഭവി ക്കുന്ന കുട്ടികളെക്കുറിച്ച് യുനെസ്കോ, അടക്കം വിവിധ സംഘടനകളും, വ്യക്തി കളും നടത്തിയ പഠനങ്ങൾ വിശകലനം ചെയ്ത് സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യവും പുലരിയ്ക്കുണ്ട്. വിവിധ രാഷ്ട്രങ്ങളിലെ കുട്ടികളുടെ കൂട്ടായ്മ യിലൂടെ ആധുനിക ശിശുസമൂഹത്തിൻ്റെ ചടുലവും, ഭാവനാപൂർണ്ണവും, വൈവി ധ്യമേറിയതുമായ പ്രവർത്തനാനുഭവങ്ങളെ ഏകോപിപ്പിക്കുകയും, അവരുടെ സർഗ്ഗഭാവനകളെ പ്രചോദിപ്പിക്കുകയും, അതുവഴി ലോകത്താകെ സ്നേഹവും, സമാധാനവും, സന്തോഷവും പ്രദാനം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എല്ലാ തരത്തിലുള്ള വായനാനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിക്കുകയും വേണം. വലിയൊരു സംരംഭത്തിന്റെ എളിയ തുടക്കമായിട്ടാണ് 'പുലരി' കുട്ടികളുടെ ലോകം പദ്ധതി വിഭാവനം ചെയ്തി ຂ.
ലോകത്തിലെ ലക്ഷോപലക്ഷം കുട്ടികളെ സംബന്ധിച്ചുള്ള സ്വപ്പ്നങ്ങളുടെ സാഫല്യമാണ് പുലരി കുട്ടികളുടെ ലോകം പ്രകാശിപ്പിക്കുന്നത്. ഒരായിരം ആശ യങ്ങളുടെ സമ്മേളനമാകണമത്. വൈവിധ്യമുള്ള അനേകം ചലനാത്മക പ്രവർത്ത നങ്ങൾ ഏറ്റെടുക്കാൻ പുലരിക്കു കഴിയണം. മുതിർന്ന തലമുറയോടൊപ്പം യുവ തീയുവാക്കൾക്കും, ഈ വഴിത്താരയിൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടു ക്കാനാകും.
കുട്ടികൾക്കായി പ്രവർത്തിക്കുന്ന പുലരി സൗജന്യവായനശാല, മുപ്പതു വർഷമായി പ്രവർത്തനരംഗത്തുണ്ട്. കവി വൈലോപ്പിള്ളിയുടെ പുസ്തകങ്ങൾ, പുസ്തകശേഖരമടക്കം രണ്ടായിരം പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. മണ്ണുത്തി ഇന്ദിരാനഗറിലെ 'വികാസ്' തന്നെയാണ് പുലരി കുട്ടികളുടെ ലോകത്തിൻ്റേയും ആസ്ഥാനം.
1. കുട്ടികളുടെ അവകാശ സംരക്ഷണം.
2. കുട്ടികളുടെ സർഗ്ഗാത്മകവും, സാമൂഹികവുമായ സമഗ്രവും സന്തുലിതവു മായ വികസനം
3. കുട്ടികളിൽ ശാസ്ത്രീയ വീക്ഷണവും, യുക്തിബോധവും, വികസിപ്പിക്കുക.
4. അറിവിൻ്റെ അത്ഭുതലോകത്തിലേക്ക് കുട്ടികളെ കൊണ്ടുവരിക.
5. കുട്ടികൾക്ക് വായനാനുഭവഹ്ങളും, യാത്രാനുഭവങ്ങലും പകർന്നു നൽകു
6. രചനാനുഭവങ്ങൾ പങ്കുവയ്ക്കുകയും കാലഘട്ടത്തിനനുസൃതമായി പുതിയ സൃഷ്ടികളുണ്ടാക്കുവാൻ പ്രചോദിപ്പിക്കുക.
7. ഭാവിയിലെ വൻ സംരംഭകർക്ക് മാതൃക സൃഷ്ടിക്കുവാൻ കുട്ടികളെ പ്രാപ്ത രാക്കുക.