Children’s Around the World
“The best way to make children good is to make them happy.”
— Oscar Wilde, author and poet
പുലരി കുട്ടികളുടെ ലോകം - സാധ്യതകൾ
കുട്ടികളുടെ സമഗ്ര സംരക്ഷണവും, വളർച്ചയും അന്വേഷണവും, സർവ്വ തോന്മുഖമായ വികസനവും ലക്ഷ്യപ്പെടുത്തുന്ന ഒരു ബൃഹദ്പദ്ധതിയാണിത്.
കുട്ടികൾക്കായി കൂടുതൽ പലതും ചെയ്യാനുണ്ട്, എന്ന അറിവാണ്, ഈ പുതിയ വികാസത്തിന് ഹേതു. രക്ഷാകർത്താകാകളുടെ വീക്ഷണത്തിനും സമീ പനത്തിനും കാതലായ നവീകരണം കാല ആവശ്യപ്പെടുന്നുണ്ട്. കുട്ടികളുടെ സർഗ്ഗശേഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരെ മാനവികതയുടെ പുതുകാ ഴ്ചപ്പാടുകളിലേക്ക് നയിക്കേണ്ടതുണ്ട്. കുട്ടികളുടെ സമഗ്രവും സന്തുലിതവുമായ വികസനം ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ പുനഃസംവിധാനം ചെയ്യേണ്ടത് കുട്ടി കളെ സ്നേഹിക്കുന്ന പുലരിയുടേയും സമാനസംഘടനകളുടേയും അനുപേ ക്ഷണീയ ദൗത്യമാണെന്ന് തിരിച്ചറിയുന്നു.
വിവിധ രാഷ്ട്രങ്ങളിലെ കുട്ടികളെ നേരിൽകണ്ട് അനുഭവങ്ങൾ ജനസമക്ഷം എത്തിക്കുന്നതിനുള്ള പരിപാടികളും മുന്നിൽ കാണുന്നു. കുട്ടികളുടെ കൂട്ടായ്മ യിലൂടെ ആധനിക ശിശുസമൂഹത്തിൻ്റെ ചടുലവും, ഭാവനാപൂർണ്ണവും വൈവി ധ്യമേറിയതുമായ പ്രവർത്തനാനുഭവങ്ങളെ ഏകോപിപ്പിക്കുന്നതിലൂടേയും, അവ രുടെ സർഗ്ഗഭാവനകളെ പ്രചോദിപ്പിക്കുന്നതിലൂടെയും ലോകത്താകെ സ്നേഹ വും, സമാധാനവും, സന്തോഷവും പ്രദാനം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ ഈ പദ്ധതിലക്ഷ്യമിടുന്നു. വിവിധ തരത്തിലുള്ള വായനാ നുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിക്കുകയും, അവരുടെ സ്വപ്നങ്ങളും, ചിന്ത കളും പ്രയോജനപ്പെടുത്തുകയും വേണം. വലിയൊരു സംരംഭത്തിന്റെ എളിയ തുടക്കമാണിത്.