പ്രസാധക രംഗത്ത് പുലരി പബ്ലിക്കേഷൻസിൻ്റെ സംഭാവനകൾ വളരെ ശ്രദ്ധേയമാണ്. ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പുലരി പബ്ലി ക്കേഷൻസ് പ്രവർത്തനമാരംഭിച്ചത്. മാറുന്ന ലോകക്രമത്തിൽ ബാലസാഹിത്യ കൃതികളുടെ വർദ്ധിച്ചുവരുന്ന പ്രസക്തി മസ്സിലാക്കിയാണ് ഈ പ്രസിദ്ധീകരണ സംരംഭം മുന്നോട്ടു നീങ്ങിയത്. വൈജ്ഞാനിക ഗ്രന്ഥങ്ങൾ ശാസ്ത്രകൃതികൾ, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ എന്നിവയും തുടർന്ന് പ്രസിദ്ധീകരിച്ചു. കുട്ടി കളുടേയും മുതിർന്നവരുടേയും സൃഷ്ടികൾ പുലരി പ്രസിദ്ധീകരിച്ചു.
സി.ആർ.ദാസ്, വൈശാഖൻ, മലയത്ത് അപ്പുണ്ണി, എം.ആർ. ഗോപാലകൃ ഷ്ണൻ, കോലഴി നാരായണൻ, താര അതിയിടത്ത്, എം.ഇ. രാജൻ, ബാലൻ മാവേലി, കെ.കെ.എസ്.കുട്ടി, ഹരികൃഷ്ണൻ മാസ്റ്റർ, പി.കെ.വിജയൻ, ഡോ.വിശ്വനാഥൻ, ഡോ.ഷീല, ജോൺസൺ ചിറമ്മൽ, ഡോ. സുരേഷ് മുക്കന്നൂർ, ഡോ. സി.ജെ. അലക്സ്, ശശീന്ദ്രൻ മാസ്റ്റർ, രമാദേവി ടീച്ചർ, ഷീബ കെ.ആന്റണി, ഉത്തര നിഖിൽ, ഡോ.കാർത്തികേയൻ, ഡോ.എൻ.വി. രാധാകൃഷ്ണൻ, മാഞ്ച സ്റ്റർ, യു.കെ. തുടങ്ങിയവരുടെ പുസ്തകങ്ങൾ പുലരി പ്രസിദ്ധീകരിച്ചു. ചുവന്ന കാലടികൾ തമിഴിലേക്കും ഇംഗ്ലീഷിലേക്കും തർജ്ജമ ചെയ്തു. പുത്തൂർ സുവോ ളജിക്കൽ പാർക്ക്, പതിനൊന്ന് വയസ്സുകാരൻ ഓസ്റ്റിൻ അജിത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. 'വനങ്ങളിലൂടെ ഒരറിവു യാത്ര' എഴുതിയ ഡോ. സി.ജെ. അലക്സിന് അബുദാബി ശക്തി അവാർഡ് ലഭിച്ചു.
പുലരി ബുക്ക്സ് രാജ്യത്തിനകത്തും പുറത്തും കുട്ടികൾക്കായി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ധാരാളം കുട്ടികളും, കുട്ടികൾക്കായി എഴുതുന്ന മുതിർന്നവരും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പുലരിയുടെ സഹായം തേടി. ഉത്തര നിഖിൽ എന്ന സേക്രഡ് ഹാർട്ട് സ്കുളിലെ മൂന്നാം കാസ്സുകാരി "കങ്കാരു കേരളത്തിലേക്ക്' എന്ന സി.ആർ.ദാസ് എഴുതിയ പുസ്തകത്തെക്കു റിച്ച് വക്താവ് മാസികയിൽ ആസ്വാദനക്കുറിപ്പുകളെഴുതി. തുടർന്ന് ഈ ആസ്വാ ദനക്കുറിപ്പുകൾ ഒന്നായി ചേർത്ത് ഉണ്ണിമാമനും കങ്കാരുവും കുട്ട്യോളും എന്ന പുസ്തകം പുലരിപ്രസിദ്ധീകരിച്ചു.
പുലരിയുടെ താഴെ കൊടുക്കുന്ന പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപെട്ടിട്ടുണ്ട്.
GRANDMATALES
POOKKACHITALES
BANIAN TREE AND THE MOON
TIME DREAMS
DALE OF DREAMS
PUTHUR ZOOLOGICAL PARK
RED FOOT STEPS
താഴെ കൊടുക്കുന്ന പുസ്തകങ്ങൾ തമിഴ് ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു.
ചിമ്പുവിൻ ഉലഹ
ശിവന്ത കാലടികൾ
പറന്തു, പറന്തു പറന്ത്
സമയക്കനവുകൾ
പുലരി പ്രസിദ്ധീകരിച്ച് പ്രധാന പുസ്തകങ്ങളുടെ ലിസ്റ്റ് പ്രത്യേകം ചേർക്കുന്നു.
പുലരി പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങൾ