പുലരി കുട്ടികളുടെ ലോകം സൗജന്യ ലൈബ്രറി
(അമ്മമാർക്കും കുട്ടികൾക്കും)
കുട്ടികൾക്കും അമ്മമാർക്കും വേണ്ടി സൗജന്യ ലൈബ്രറി പ്രവർത്തനമാരം ഭിച്ചിട്ട് 30 വർഷങ്ങളായി. കുട്ടികൾക്കായി ആയിരത്തിലധികം ബാലസാഹിത്യക്യ തികൾ പുലരിയിലുണ്ട്. അതിലധികം പുസ്തകങ്ങൾ അമ്മമാർക്കായി ശേഖരിച്ചി ട്ടുണ്ട്. വായിച്ചു വളരുവാനുള്ള സന്ദേശം ഈ ലൈബ്രറി നൽകുന്നു. പുലരി യിൽ കുട്ടികൾ വന്ന് പുസ്തകങ്ങൾ വായിയ്ക്കാനും, ചർച്ച ചെയ്യാനും ധാരാള മായെത്തുന്നുണ്ട്. അമ്മമാരും പുലരിയിൽ വന്ന് പുസ്തകങ്ങൾ വായനയ്ക്കായി എടുക്കാറുണ്ട്.
പുലരി - വൈലോപ്പിള്ളി ഡിജിറ്റൽ ലൈബ്രറി
കവി വൈലോപ്പിള്ളി ശ്രീധരമേനോൻ എവുതി പ്രസിദ്ധീകരിച്ച പുസ്തക ങ്ങളും, അദ്ദേഹത്തിൻ്റെ പുസ്തകശേഖരണവുമടങ്ങുന്ന ഡിജിറ്റലൈസ്ഡ് ലൈബ്ര റിയിൽ രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ സ്റ്റോക്കുണ്ട്. കൂടാതെ വൈലോ പ്പിള്ളി ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും ശേഖരിച്ചുവരുന്നു. കവിയുടെ ഓർമ്മക്കായി കേരളത്തിൽ മറ്റു സ്ഥാപനങ്ങളൊന്നും നാളിതു വരെ തുടങ്ങിയിട്ടില്ല. വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്ന പേരിൽ ഒരു സ്ഥാപനം തിരുവനന്തപുരത്തു പ്രവർത്തിക്കുന്നുണ്ടെങ്കിലും സാഹിത്യസംബന്ധമായ അനു കുല പ്രവർത്തനങ്ങൾ അവിടെ നടന്നുകാണുന്നില്ല.
പുലരി വായനാലോകം വീടുകളിലും വിദ്യാലയങ്ങളിലും
വിദ്യാർത്ഥികളിൽ വായനാലഹരി വളർത്തുന്നതിനായി ക്ലാസ്സ് റൂം ലൈബ്ര റികൾ സ്ഥാപിക്കുന്നതിനും, വായനാ സാദ്ധ്യതകൾ വളർത്തുന്നതിനും പുലരി സംവിധാനമൊരുക്കുന്നുണ്ട്. വായനക്കാവശ്യമായ പുസ്തകങ്ങൾ സമാഹരിക്കു ന്നതിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവരുടെ പങ്ക് ശ്രദ്ധേയ മാണ്. വീടുകളിലും വായനാലോകം സൃഷ്ടിക്കുവാനുള്ള പ്രവർത്തനങ്ങൾ പുലരി നടത്തുന്നുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിൽ സന്ദർശനത്തിനെത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും, വായിക്കുന്നതിനായി, പുലരി പുത്തൂർ സുവോ ളജിക്കൽ പാർക്ക് ലൈബ്രറിയും പുലരി വിഭാവന ചെയ്യുന്നുണ്ട്.